‘ഇപിയെ തൊട്ടാല്‍ അഴിമതിയുടെ കൊട്ടാരം മുഴുവന്‍ കത്തും’; പിണറായി ഉള്‍പ്പെടെ അകത്തു പോകുമെന്ന് കെ. സുധാകരന്‍

Jaihind Webdesk
Tuesday, April 30, 2024

 

കണ്ണൂർ: ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തുമെന്ന് കെ. സുധാകരൻ. അതുകൊണ്ടാണ് ഇ.പി. ജയരാജനെതിരെ നടപടിഇല്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയുടെ വിവരം ജയരാജൻ മറച്ചുവെച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാന്‍ വേണ്ടിയാണ്. അഴിമതിയുടെ കൊട്ടാരം മുഴുവൻ കാത്തുസൂക്ഷിക്കുന്ന പ്രധാനപ്പെട്ടയാൾക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ആദ്യമേ അറിയാമായിരുന്നു. ജയരാജനെ നോവിക്കുന്ന ഒന്നും സിപിഎം നേതൃത്വം ചെയ്യില്ല. സെഞ്ചുറി അടിച്ച ക്രിക്കറ്റ് താരത്തെ പോലെയാണ് ഇ.പി. ജയരാജൻ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പോയതെന്ന് അദ്ദേഹം പരിഹസിച്ചു. ഇപിയെ തൊട്ടാൽ പിണറായി വിജയനടക്കം അകത്തു പോവുമെന്നും കെ. സുധാകരൻ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.