വാളയാറിൽ കേസിൽ സർക്കാർ കള്ളക്കളി നടത്തുന്നു; സിപിഎം പ്രവർത്തകരായ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല

Jaihind News Bureau
Friday, November 8, 2019

രമേശ് ചെന്നിത്തല വാളയാറിൽ മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിച്ചു. കേസിൽ സർക്കാർ കള്ളക്കളി നടത്തുന്നുവെന്നും സർക്കാർ സിപിഎം പ്രവർത്തകരായ പ്രതികളെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി കള്ളംപറയുകയാണെന്നും സർക്കാർ പ്രതികൾക്കൊപ്പമാണെന്നും ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വിചാരിച്ചാൽ കേസ് സിബിഐയ്ക്ക് വിടാം. കുടുംബത്തിന് നിയമസഹായം നൽകാൻ യുഡിഎഫ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.