പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം വഴിതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, March 2, 2019

Ramesh-Chennithala

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊല കേസിൽ ക്രൈംബ്രാഞ്ച് തലവനെ തന്നെ മാറ്റിയതിലൂടെ അന്വേഷണം വഴിതിരിച്ചുവിടാനാണ് സർക്കാർ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത സി.പി.എം നേതാക്കളുടെ പങ്ക് പുറത്ത് വരാതിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗം കൂടിയാണ് നടപടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യഥാർഥ കുറ്റവാളികളെ സംരക്ഷിക്കാനാനാണ് നീക്കം നടക്കുന്നത്. കൊലപാതകികൾക്ക് പൂർണ സംരക്ഷണം നൽകുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കാസർഗോട്ട് പറഞ്ഞു.