അങ്കണവാടി ജീവനക്കാർക്ക് ഓണക്കോടി സമ്മാനിച്ച് രാഹുല്‍ ഗാന്ധി; സ്നേഹ സമ്മാനത്തില്‍ മനം നിറഞ്ഞ് ജീവനക്കാർ

Jaihind Webdesk
Thursday, August 19, 2021

 

മാനന്തവാടി : വയനാട് പാർലമെൻറ് മണ്ഡലത്തിലെ അങ്കണവാടി ജീവനക്കാർക്ക് ഓണ സമ്മാനവുമായി രാഹുൽ ഗാന്ധി. നാലായിരത്തോളം വരുന്ന ജീവനക്കാർക്കാണ് രാഹുൽ ഗാന്ധി ഓണക്കോടി എത്തിച്ചു നൽകിയത്.

വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കുമാണ് രാഹുൽ ഗാന്ധി ഓണക്കോടി എത്തിച്ചത്. കൃത്യമായി പറഞ്ഞാൽ ആയിരത്തി എണ്ണൂറ്റി മുപ്പത്തി ആറ് അങ്കണവാടികളിലെ നാലായിരത്തോളം വരുന്ന ജീവനക്കാർക്കാണ് ഓണക്കോടി നല്‍കിയത്. ഓണക്കോടിയുടെ വിതരണോദ്ഘാടനം വണ്ടൂരിൽ എ.പി അനിൽകുമാർ എംഎൽഎ നിർവഹിച്ചു.

രാഹുൽ ഗാന്ധിയുടെ പക്കല്‍ നിന്ന് ഓണസമ്മാനം ലഭിച്ചതോടെ ഇരട്ടി സന്തോഷത്തിലാണ് അങ്കണവാടി ജീവനക്കാർ. കഴിഞ്ഞ ഓണക്കാലത്ത് മണ്ഡലത്തിലെ ആശാ വർക്കർമാർക്കും പാലിയേറ്റിവ് നേഴ്സ്മാർക്കും രാഹുൽ ഗാന്ധി ഓണക്കോടി വിതരണം ചെയ്തിരുന്നു.