അധ്യാപക ദിനത്തില്‍ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, September 5, 2020

 

വയനാട് : അധ്യാപക ദിനത്തില്‍ എല്ലാ ഗുരുക്കന്മാര്‍ക്കും  ആശംസകള്‍ അറിയിച്ച് രാഹുല്‍ ഗാന്ധി. മസ്‌കുലർ ഡിസ്‌ട്രോഫി എന്ന അസുഖം തന്‍റെ രണ്ട് മക്കളെയും തളർത്തിയപ്പോഴും പതറാതെ പ്രതിസന്ധികളോട് പടപൊരുതി ഇരുവരെയും അധ്യാപികമാരാക്കി മാറ്റിയ വയനാട്ടിലെ ഒരമ്മയുടെ കഥ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി അധ്യാപക ദിനാശംസകള്‍ നേർന്നത്.

‘കനൽ വഴിയിൽ പകച്ചു നിൽക്കാതെ, പ്രതിസന്ധികളിൽ തളരാതെ രണ്ടു മക്കളെയും അറിവിന്‍റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തി അദ്ധ്യാപികമാരാക്കി മാറ്റിയ ഈ അമ്മയടക്കമുള്ള എല്ലാ ഗുരുക്കൻമാർക്കും എന്‍റെ അദ്ധ്യാപകദിനാശംസകള്‍’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

വൈകല്യങ്ങള്‍ ഒരു കുറവായി കാണാതെ ലക്ഷ്യബോധത്തോടെ ജീവിതത്തെ നേരിട്ടാല്‍ വിജയം സുനിശ്ചിതമാണെന്ന  പാഠമാണ് ഇവരുടെ ജീവിതം നല്‍കുന്ന സന്ദേശം.