അണികളില്‍ ആവേശം വിതറി രാഹുല്‍ ഗാന്ധി കേരളത്തില്‍

Jaihind Webdesk
Tuesday, April 16, 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തി. ഇന്നലെ പതിന്നൊന്ന് മണിയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ഇന്ന് തിരുവനന്തപുരം, മാവേലിക്കര,  പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ.എം മാണിയുടെ വസതിയിലും സന്ദര്‍ശനം നടത്തും.

രാവിലെ പത്തനാപുരത്തും, പത്തനംതിട്ടയിലും, വൈകുന്നേരം ആലപ്പുഴയിലും, തിരുവനന്തപുരത്തും നടക്കുന്ന പൊതു പരിപാടികളിൽ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. തുടർന്ന് അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും.

17 ന് രാവിലെ 7.30ന് കണ്ണൂർ സാധു ആഡിറ്റോറിയത്തിൽ വച്ച് കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് വയനാടിലേക്ക് തെരഞ്ഞെടുപ്പ് പര്യടനത്തിനായി പോകുന്ന രാഹുൽ ഗാന്ധി ബത്തേരിയിലും, തിരുവമ്പാടിലും, വൈകുന്നേരം വണ്ടൂരും, തൃത്താലയും നടക്കുന്ന പൊതു പരിപാടികളിൽ പ്രസംഗിക്കും.