രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍; പൂനെയില്‍ കുടുങ്ങിയ രോഗി ഉള്‍പ്പെട്ട മൂന്നംഗ മലയാളി കുടുംബം നാട്ടിലെത്തി| VIDEO

Jaihind News Bureau
Wednesday, April 15, 2020

കൽപ്പറ്റ: ലോക്ഡൗണിനെ തുടര്‍ന്ന് പൂനെയില്‍ കുടുങ്ങിയ രോഗി ഉള്‍പ്പെട്ട മൂന്നംഗ കുടുംബത്തിന് നാട്ടിലെത്താന്‍ വഴിയൊരുക്കി രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ്. പൂനെയിലെ ദീനനാഥ് മങ്കേഷ്കര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയ സുല്‍ത്താന്‍ ബത്തേരി വാകേരി സ്വദേശി സെബാസ്റ്റ്യന്‍ മാത്യുവിനെയും കുടുംബത്തേയുമാണ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ഇടപെട്ട് നാട്ടിലെത്തിച്ചത്.

രണ്ട് മാസം മുമ്പാണ് ക്യാൻസർ ചികിൽസയുടെ ഭാഗമായി സെബാസ്റ്റ്യന്‍ മാത്യുവും  കുടുംബവും പൂനെയിൽ എത്തിയത്. 13ന് കീമോതെറാപ്പി കഴിയുകയും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ കൊവിഡ് ജാഗ്രതയുടെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇവര്‍ പൂനെയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് സഹായത്തിനായി രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഉടന്‍ യാത്രയ്ക്കായി അന്തർ സംസ്ഥാന പാസ് മഹാരാഷ്ട്ര ഡിജിപിയില്‍ നിന്നും ലഭ്യമാക്കുകയും ആംബുലൻസ് സൗകര്യം ഉൾപ്പെടെ തയ്യാറാക്കി നല്‍കുകയും ചെയ്യുകയായിരുന്നു.

https://www.youtube.com/watch?v=0zH88-pSwAU