പിവി അന്‍വറിന്റെ ഭൂമി വിഷയത്തില്‍ ഞാന്‍ പ്രതികരിക്കുമെന്ന് കരുതേണ്ട; നിങ്ങള്‍ അതുംകൊണ്ട് നടന്നോയെന്ന് മുഖ്യമന്ത്രി

Jaihind Webdesk
Saturday, December 2, 2023


പിവി അന്‍വറിന്റെ അനധികൃത ഭൂമി വിഷയത്തില്‍ താന്‍ പ്രതികരിക്കുമെന്ന് മാധ്യമങ്ങള്‍ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വറിനോട് ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് വിരോധമുണ്ട്. നിങ്ങള്‍ അതുംകൊണ്ട് നടന്നോ ഞാന്‍ മറുപടി പറയുമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ പി.വി.അന്‍വറിനെതിരായ മിച്ചഭൂമി കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് വിവരാവകാശ പ്രവര്‍ത്തകന്‍ കെവി ഷാജി. നിയമവിരുദ്ധമായ ഇളവുകള്‍ നല്‍കി ലാന്‍ഡ് ബോര്‍ഡ് അന്‍വറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസിലും പരാതി നല്‍കിയിരുന്നു.