പത്തനംതിട്ടയില്‍ സംഭവിച്ചത് ജന്മനാട്ടിലും ഏറ്റുവാങ്ങേണ്ടി വന്ന് യോഗി ആദിത്യനാഥ്; ചുവന്ന കസേരകളോട് സംസാരിച്ച് യുപി മുഖ്യമന്ത്രി
Jaihind TV News Report
Jaihind TV Web Desk
March 26, 2019
1 min read
•
Updated: June 06, 2026
കേരളത്തില്‍ ബിജെപി പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ ദുര്യോഗം വീണ്ടും അനുഭവിക്കേണ്ടി വന്നിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്. അന്ന് പച്ചകസേരകളോടാണ് സംസാരിക്കേണ്ടി വന്നതെങ്കില്‍ ഇക്കുറി ചുവന്ന കസേരയോടാണെന്ന് മാത്രം.
ഉത്തര്‍പ്രദേശിലെ മഥുര ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹേമമാലിനിയുടെ പ്രചരണത്തിനെത്തിയപ്പോഴാണ് യോഗിക്ക് ഒഴിഞ്ഞ ചുവന്ന കസേരകളോട് സംസാരിക്കേണ്ടി വന്നത്. പാകിസ്ഥാനിലേയ്ക്ക് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചും മറ്റും ആവേശത്തോടെ കത്തിക്കയറിയ യോഗിയ്ക്ക് കേള്‍വിക്കാരായി വരിയായി നിരത്തിയ കസേരകള്‍ മാത്രമാണുണ്ടായിരുന്നത്.
നേരത്തെ, ശബരിമല വിഷയത്തിലൂന്നി ജനഹൃദയങ്ങളെ ആവേശം കൊള്ളിച്ച് തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ കത്തിക്കയറിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്നിലെ ഭൂരിപക്ഷം കാഴ്ചക്കാരും ഒഴിഞ്ഞ കസേരകളായിരുന്നു. പത്തനംതിട്ടയില്‍ ബിജെപി ബൂത്ത് പ്രവര്‍ത്തകരുടെ പൊതുയോഗത്തില്‍ പ്രസംഗിക്കാനാണ് അന്ന് യോഗി എത്തിയത്. പ്രവര്‍ത്തകരെ പ്രതീക്ഷിച്ച് കസേരകളും ബിജെപി നേതൃത്വം ഒരുക്കിയിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ പോലും എത്താതിരുന്ന പൊതുസമ്മേളനത്തില്‍ നൂറ് കണക്കിന് കസേരകളാണ് ഒഴിഞ്ഞു കിടന്നത്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യോഗി പ്രചരണത്തിനെത്തിയ മുഴുവന്‍ മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കെയാണ് യോഗി അന്ന് പത്തനംതിട്ടയിലെത്തിയത്. അതിന് പിന്നാലെയാണ് മധുരയിലെ അനുഭവം.
https://youtu.be/eXKp5nCQlic
എങ്കിലും 'ആവേശം' തെല്ലും ചോരാതെ അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെയും മറ്റും വിമര്‍ശിച്ച് 'തീപ്പൊരി' പ്രസംഗം കാഴ്ചവച്ചു. ശബരിമലയിലും അയോധ്യയിലും ഹിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അയോധ്യ വിഷയത്തില്‍ കാലങ്ങളായി തുടരുന്നത് പോലെയുള്ള സമരമാണ് ശബരിമലയിലും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ വിധിയുടെ മറവിൽ വിശ്വാസികളുടെ വിശ്വാസം തകർക്കാനാണ് കേരള സർക്കാരിന്‍റെ ശ്രമമെന്നും എല്ലാവരേയും കള്ളക്കേസിൽ കുടുക്കുകയാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
യോഗത്തിന് ആളെത്താതിരുന്നത് ജില്ലാ-സംസ്ഥാന നേതൃത്വങ്ങളെ തെല്ലൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ ഘട്ടത്തില്‍, ശബരിമല സംഭവത്തില്‍ പാര്‍ട്ടിയ്ക്ക് അനുകൂല തരംഗമാണ് സംസ്ഥാനത്തുടനീളമെന്നും ഇതിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപകരിക്കണമെന്നും നേതാക്കന്മാര്‍ ആഹ്വാനം ചെയ്യുമ്പോഴും അണികള്‍ പോലും തിരിഞ്ഞു നോക്കാത്ത പൊതുസമ്മേളനം നേതാക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10