Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രകൃതിക്കായി ഉഴിഞ്ഞുവച്ച ജീവിതം; മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ വി.ഡി. സതീശന്‍ അനുശോചിച്ചു

പ്രകൃതിക്കായി ഉഴിഞ്ഞുവച്ച ജീവിതം; മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ വി.ഡി. സതീശന്‍ അനുശോചിച്ചു
  പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാവലാളായിരുന്ന ഡോ. മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുശോചിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി പഠനത്തിനുമായി തന്റെ ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അനുശോചന കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ട പരിസ്ഥിതിയെ ഇത്രത്തോളം ആഴത്തില്‍ പഠിച്ച വ്യക്തികള്‍ വിരളമാണ്. രാജ്യത്തിന്റെ പ്രകൃതി സമ്പത്ത് വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മനുഷ്യകേന്ദ്രീകൃതമായ പരിസ്ഥിതി സംരക്ഷണം, സന്തുലിത വികസനം, വികേന്ദ്രീകൃത ഭരണം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ചിന്തകളുടെ കേന്ദ്രബിന്ദു. വിമര്‍ശനങ്ങളെ ശാസ്ത്രബോധത്തോടെയും സമചിത്തതയോടെയും നേരിട്ട സൗമ്യവും ദീപ്തവുമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ഡോ. മാധവ് ഗാഡ്ഗിലിന് ആദരവോടെ പ്രണാമം അര്‍പ്പിക്കുന്നതായും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ വരുംകാലത്തും വഴികാട്ടിയായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Save your stories

Sign in