കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ദാരുണാന്ത്യം. മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പുത്തുമല സ്വദേശിനി ജെസ്സി ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ജെസ്സിയുടെ ഭര്‍ത്താവ് ഷാജിക്ക് പരിക്കേറ്റു.
ഇന്ന് മേപ്പാടി കള്ളാടിയില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. ഭര്‍ത്താവ് ഷാജിക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ജെസ്സിയെ കാട്ടാന തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആനയുടെ മുന്നില്‍ പെട്ട ദമ്പതികള്‍ക്ക് രക്ഷപ്പെടാന്‍ സാവകാശം ലഭിച്ചില്ല. ഗുരുതരമായി പരിക്കേറ്റ ജെസ്സി സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. പരിക്കേറ്റ ഷാജിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് നേരെ പാഞ്ഞടുത്ത് ആന, സ്ത്രീ കൊല്ലപ്പെട്ടു, ഭര്‍ത്താവിന് പരിക്ക്