Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിന്‍റെ കൂടുതല്‍ വിവരങ്ങള്‍

ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിന്‍റെ കൂടുതല്‍ വിവരങ്ങള്‍
ശ്രീറാം വെങ്കട്ടരാമന്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടമ്പോള്‍ ഒപ്പമുണ്ടായിരുന്ന യുവതി ആരെന്ന അന്വേഷണത്തിലാണ് സൈബര്‍ ലോകവും നവമാധ്യമങ്ങളും. അബുദാബിയില്‍ താമസമാക്കിയ വഫ ഫിറോസ് ആയിരുന്നു അപകടസമയത്ത് ശ്രീരാമിനൊപ്പം കാറിലുണ്ടായിരുന്നത്. മോഡല്‍ എന്ന നിലയിലാണ് വഫ ശ്രദ്ധനേടുന്നത്. ശ്രീറാമിന്‍റെ സുഹൃത്ത് എന്നാണ് ഇവര്‍ അപകടത്തിന് പിന്നാലെ സ്ഥലത്ത് കൂടിയവരോടും പൊലീസിനോടും വെളിപ്പെടുത്തിയത്. തിരുവനന്തപുരം മരപ്പാലം സ്വദേശിയാണ് വഫ ഫിറോസ്. തിരുവനന്തപുരത്തെ കവഡിയാറിലെ ഒരു ക്ലബ്ബില്‍ നിന്ന് ഭക്ഷണവും കഴിച്ച് വഫയുടെ കാറില്‍ മടങ്ങുമ്പോഴായിരുന്നു കാര്‍  മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിന്‍റെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചതും ബഷീറിന്‍റെ മരണത്തിന് ഇടയാക്കിയതും. മദ്യപിച്ച് ലക്കുകെട്ടിരുന്ന അവസ്ഥയില്‍ ശ്രീറാം ഐ.എ.എസ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. അമിതവേഗതയിലായിരുന്ന വാഹനം ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹനം ഓടിച്ചത് ഒപ്പമുണ്ടായിരുന്ന പെണ്‍സുഹൃത്ത് ആണെന്നായിരുന്നു ശ്രീറാം പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ ഡ്രൈവിംഗ് സീറ്റില്‍ പുരുഷനായിരുന്നു എന്ന ദൃക്സാക്ഷി മൊഴികള്‍ പോലീസിന് അവസാനം മുഖവിലക്കെടുക്കേണ്ടിവന്നു. അപകടം നടക്കുന്ന സമയത്ത് വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്നും ശ്രീറാം മദ്യപിച്ചിരുന്നെന്നും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ വഫ ഫിറോസിന്‍റെ കാറില്‍ രാത്രി ഒരു മണിസമയത്ത് ശ്രീറാം ഐ.എ.എസ് നടത്തിയ യാത്ര സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ഇരുവരും ആദ്യം പറഞ്ഞ കാര്യങ്ങളിലും വൈരുദ്ധ്യമുണ്ട്. എന്തായാലും ഇക്കാര്യങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ ലഭ്യമായേക്കും. തുടക്കത്തില്‍ ഇവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച പോലീസ് മാധ്യമപ്രവര്‍ത്തകരുടെ നിലപാട് കൊണ്ടും ദൃക്സാക്ഷി മൊഴികള്‍ തള്ളാനാകാതെയുമാണ് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയാറായത്.  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in