Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ചാണക കുഴിയില്‍ വീണുപോയാല്‍ പിന്നെ ചന്ദന സുഗന്ധം പ്രതീക്ഷിക്കേണ്ടതില്ല'; സജി ചെറിയാന് മറുപടിയുമായി മലപ്പുറം ഡിസിസി പ്രസിഡന്റ്

'ചാണക കുഴിയില്‍ വീണുപോയാല്‍ പിന്നെ ചന്ദന സുഗന്ധം പ്രതീക്ഷിക്കേണ്ടതില്ല'; സജി ചെറിയാന് മറുപടിയുമായി മലപ്പുറം ഡിസിസി പ്രസിഡന്റ്
മലപ്പുറത്തെ ജനവിധി വര്‍ഗീയ ധ്രുവീകരണമാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് കൃത്യമായ കണക്കുകള്‍ നിരത്തി മറുപടിയുമായി മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്. മലപ്പുറത്തെ മതേതരത്വത്തിന്റെ നേര്‍ചിത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ യുഡിഎഫ് ബാനറില്‍ വിജയിച്ച കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ എണ്ണം 666 ആണ്. ഇതില്‍ 319 പേരും അമുസ്ലിം സഹോദരങ്ങളാണ്. 1456 ജനപ്രതിനിധികളെ വിജയിപ്പിച്ച മുസ്ലിം ലീഗില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സ്മിജി ഉള്‍പ്പെടെ 153 പേര്‍ അമുസ്ലിംഗളാണ്. യുഡിഎഫ് ബാനറില്‍ മാത്രം മലപ്പുറത്ത് 472-ല്‍ അധികം അമുസ്ലിം സഹോദരങ്ങള്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ടെന്നും വി എസ് ജോയ് സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു. ഭരണഘടനയെ കുന്തവും കുടചക്രവുമായി കാണുന്ന സജി ചെറിയാന്‍ മതേതരത്വം പൂത്തുലയുന്ന മലപ്പുറത്തെ ആക്ഷേപിക്കുന്നതില്‍ അത്ഭുതമില്ല എന്ന് വി.എസ്. ജോയ് പരിഹസിച്ചു. ചാണകക്കുഴിയില്‍ വീണവരില്‍ നിന്ന് ചന്ദന സുഗന്ധം പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in