Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡിസിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിദ്യാനിധി അവാർഡ്ദാനം എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്തു

ഡിസിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിദ്യാനിധി അവാർഡ്ദാനം എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്തു
ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നേടാൻ സൗകര്യമുണ്ടാകണം എന്ന രാജീവ് ഗാന്ധിയുടെ സ്വപ്നം നടപ്പിലായെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്‍റണി പറഞ്ഞു . രാജീവ് ഗാന്ധി വിദ്യാനിധി പുരസ്‌കാര ദാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . 21-ാം നൂറ്റാണ്ടിനെ സ്വപ്നം കണ്ട് അടിത്തറ പാകിയ നേതാവാണ് രാജീവ് ഗാന്ധിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്‍റണി പറഞ്ഞു . പുതിയ ആശയങ്ങളുമായി ചെറുപ്പക്കാർ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ കണ്ട മികച്ച പ്രധാന മന്ത്രികളിൽ മുൻ പന്തിയിലുള്ള നേതാവാണ് രാജീവ് ഗാന്ധിയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ പറഞ്ഞു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനലിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങില്‍ 17 ആം ലോക്‌സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ആറ്റിങ്ങൽ എം.പി അടൂർ പ്രകാശിനെ ചടങ്ങിൽ ആദരിച്ചു . വിവിധ ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചു. അടൂർ പ്രകാശ് എം.പി, വി.എസ്. ശിവകുമാർ എംഎല്‍എ, കരകുളം കൃഷ്ണപിള്ള, ശരത്ചന്ദ്ര പ്രസാദ്, കെ.എസ്.യു. സംസ്ഥാന പ്രസിഡന്‍റ് അഭിജിത് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in