വീക്ഷണം സുവര്‍ണ ജൂബിലിക്ക് ചരിത്രപരമായ തുടക്കം; അന്‍പതാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സ്ഥാപകന്‍ എ.കെ. ആന്റണി
Jaihind TV News Report
Jaihind TV Web Desk
February 16, 2026
1 min read
•
Updated: June 07, 2026
തിരുവനന്തപുരം: കേരളത്തിലെ മാധ്യമരംഗത്ത് വേറിട്ട വഴിയിലൂടെ അരനൂറ്റാണ്ട് പിന്നിടുന്ന 'വീക്ഷണം' ദിനപത്രത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കെപിസിസി ആസ്ഥാനത്ത് ഉജ്ജ്വല തുടക്കം. വീക്ഷണത്തിന്റെ സ്ഥാപകനായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി തന്നെ അന്‍പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തത് ഒരു ചരിത്ര നിയോഗമായി മാറി.
ജനങ്ങളുടെ ശബ്ദമായി അമ്പതു വര്‍ഷം പിന്നിടുന്ന വീക്ഷണത്തിന്റെ ജൂബിലി ആഘോഷങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കരുത്തുറ്റ വേദി കൂടിയായി. ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് എ.കെ ആന്റണി ഉയര്‍ത്തിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പിണറായി സര്‍ക്കാരിനെ താഴെയിറക്കണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന ബിജെപി ഭരണത്തെയും തൂത്തെറിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ നിലവിലെ അപകടകരമായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യത്തിന്റെ തൂണുകള്‍ ഒന്നൊന്നായി അടര്‍ത്തി മാറ്റുന്ന സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിക്യൂട്ടീവിനെയും അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ വേട്ടയാടല്‍ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനപക്ഷത്ത് നിന്നുകൊണ്ട് ജനങ്ങളുടെ ശബ്ദമായി മാറാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, കര്‍ണാടക മന്ത്രി കെ.ജെ ജോര്‍ജ്, പ്രവര്‍ത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
എംപിമാരായ അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍, ഷാഫി പറമ്പില്‍, ജെബി മേത്തര്‍ എന്നിവരും പി.സി വിഷ്ണുനാഥ് എം.എല്‍.എ, വീക്ഷണം മാനേജിങ് ഡയറക്ടറും കെപിസിസി വൈസ് പ്രസിഡന്റുമായ അഡ്വ. ജയ്സണ്‍ ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10