Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹിറ്റുകളുടെ പൂക്കാലം ഒരുക്കിയ പ്രതിഭ; എസ് പി വെങ്കിടേഷിനെ അനുസ്മരിച്ച് വി ഡി സതീശന്‍

ഹിറ്റുകളുടെ പൂക്കാലം ഒരുക്കിയ പ്രതിഭ; എസ് പി വെങ്കിടേഷിനെ അനുസ്മരിച്ച് വി ഡി സതീശന്‍
പ്രശസ്ത സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. മലയാള സിനിമയില്‍ ഹിറ്റുകളുടെ വസന്തം തീര്‍ക്കുകയും നിത്യഹരിത ഗാനങ്ങള്‍ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കുകയും ചെയ്ത അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു. സലില്‍ ചൗധരിയും ശ്യാമും ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍ സഞ്ചരിച്ച സംഗീത വഴികളുടെ തുടര്‍ച്ചയായാണ് എസ്.പി വെങ്കിടേഷ് തന്റെ സംഗീത യാത്ര അടയാളപ്പെടുത്തിയത്. 'രാജാവിന്റെ മകന്‍' എന്ന ചിത്രം മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയപ്പോള്‍, അത് എസ്.പി വെങ്കിടേഷ് എന്ന സംഗീത സംവിധായകന്റെ കൂടി ഉദയമായി മാറി. മെലഡിയുടെ മാന്ത്രികനായ അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. സംഗീത സംവിധാനത്തില്‍ മാത്രമല്ല, പശ്ചാത്തല സംഗീതത്തിലും തന്റേതായ തരംഗം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഏത് പ്രായത്തിലുള്ളവരും ഒരുപോലെ ആസ്വദിക്കുന്നവയാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍. വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ആ സംഗീതത്തിലുണ്ട്. മലയാളം മാത്രമല്ല തെന്നിന്ത്യന്‍ ചലച്ചിത്ര ലോകം കണ്ട അസാധാരണ പ്രതിഭയ്ക്കാണ് വിട നല്‍കുന്നതെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. എസ്.പി വെങ്കിടേഷിന്റെ വിയോഗം സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in