ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം! വി. ഡി. സതീശന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ നവംബര്‍ 30 വരെ നീട്ടി
കൊച്ചി: സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വന്‍ ആശ്വാസമേകി പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കാന്‍ തീരുമാനം. മെയ് 25-നും ഓഗസ്റ്റ് 31-നും ഇടയില്‍ കാലാവധി അവസാനിക്കുന്ന 289 റാങ്ക് ലിസ്റ്റുകളാണ് നവംബര്‍ 30 വരെ നീട്ടിയത്. ഇന്ന് ചേര്‍ന്ന പി.എസ്.സി യോഗത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനമുണ്ടായത്.
വിവിധ റാങ്ക് ലിസ്റ്റുകളിലായി 30,845 ഉദ്യോഗാര്‍ത്ഥികളാണ് നിലവില്‍ നിയമന ശുപാര്‍ശയും കാത്ത് കഴിയുന്നത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ദീര്‍ഘനാളായി ശക്തമായ സമരം നടത്തിവരികയായിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ ഈ ആവശ്യം പരിഗണിച്ച് പുതിയ സര്‍ക്കാര്‍ പി.എസ്.സിക്ക് പ്രത്യേക ശുപാര്‍ശ നല്‍കിയിരുന്നു. ഈ സര്‍ക്കാര്‍ ശുപാര്‍ശ ഇന്ന് ചേര്‍ന്ന യോഗം ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. വിഡി സര്‍ക്കാരിന്റെ ഈ നീക്കം വര്‍ഷങ്ങളായി സെക്രട്ടറിയേറ്റ് പടിക്കില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.