Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃശ്ശൂര്‍ പൂരം: പോലീസ് അനധികൃതമായി ഇടപെടുന്നത് എന്തിന്? ബിജെപിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: വി.ഡി.സതീശന്‍

തൃശ്ശൂര്‍ പൂരം: പോലീസ് അനധികൃതമായി ഇടപെടുന്നത് എന്തിന്? ബിജെപിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: വി.ഡി.സതീശന്‍
  കൊച്ചി: തൃശ്ശൂർ പൂരം വെടിക്കെട്ട് തടസ്സപ്പെട്ടതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എല്ലാ മതജാതി വിഭാഗങ്ങളിലും പെട്ട ആളുകള്‍ ഓടിയെത്തുന്ന സെക്യുലറായ ഉത്സവമാണ് തൃശൂര്‍ പൂരം. അതിനെ വര്‍ഗീയവത്ക്കരിക്കാനുള്ള ശ്രമത്തിന് സര്‍ക്കാര്‍ കുടപിടിക്കുകയാണ്. തൃശൂര്‍ പൂരം നടത്തിപ്പിന് കോടതി ഇടപെട്ട് ഒരു സംവിധാനമുണ്ടാക്കിയിട്ടുണ്ട്. എന്തിനാണ് പോലീസ് അനധികൃതമായി ഇടപെടുന്നത്? പോലീസിനെ ഇടപെടുത്തി ബിജെപിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിജെപി നടത്തുന്ന വര്‍ഗീയ ധ്രുവീകരണം തന്നെയാണ് പിണറായി വിജയനും കേരളത്തില്‍ നടപ്പാക്കുന്നത്. തിരഞ്ഞടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വിഷയം വഷളാക്കി ബിജെപിക്ക് സ്‌പേസ് ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. അതിന് വേണ്ടിയാണ് സിപിഎമ്മിന്‍റെ തോക്ക് മുഴുവന്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ തിരിച്ചുവച്ചിരിക്കുന്നത്. മോദിയെ തൃപ്തിപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in