Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തിരുവോണത്തിന് ഇനി ഒരു ദിവസം മാത്രം... നാടും നഗരവും ഉത്രാടപ്പാച്ചിലിൽ

തിരുവോണത്തിന് ഇനി ഒരു ദിവസം മാത്രം...  നാടും നഗരവും ഉത്രാടപ്പാച്ചിലിൽ
തിരുവോണത്തിന് ഇനി ഒരു ദിവസം മാത്രം. നാടും നഗരവും മാവേലി മന്നനെ വരവേൽക്കാൻ ഒരുങ്ങികഴിഞ്ഞു. ഇന്ന് ഉത്രാടപ്പാച്ചിൽ. നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും വ്യാപാരകേന്ദ്രങ്ങളിൽ വ്യാപാരം തകൃതിയായി നടക്കുന്നു. വർഷത്തിലൊരിക്കൽ നാട് കാണാൻ വരുന്ന മാവേലി തമ്പുരാനെ സ്വീകരിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഇന്ന് ഉത്രാടനാളിലാണ് തിരക്കേറെയും. സദ്യയ്ക്കുള്ള വട്ടങ്ങളും മറ്റും വാങ്ങി വൈകിട്ടാകുമ്പോൾ വീട്ടിലേക്ക് മടങ്ങും. വീടും പരിസരവും വൃത്തിയാക്കി നിലവിളക്കും കഴുകി വച്ച് കഴിയുമ്പോൾ മാത്രമായിരിക്കും ഉത്രാടപാച്ചിലിന് അവസാനമാകുന്നത്. പൂരാടദിവസമായ ഇന്നലെ കിഴക്കേകോട്ട മുതൽ പാളയം വരെയുള്ള വസ്ത്രാലയങ്ങളിൽ റെക്കോർഡ് വ്യപാരമാണ് നടന്നത്. കനകക്കുന്നിലും പരിസരത്തും ഓണാഘോഷവും വൈദ്യുതാലങ്കാരവും കാണാൻ എത്തിയവർ വീഥികൾ കൈയടക്കി. പച്ചക്കറി മുതൽ പലവ്യഞ്ജനങ്ങൾക്ക് വരെ വിപണിയിൽ പൊള്ളുന്ന വിലയാണ്. സർക്കാരിന്റെ ഓണച്ചന്തകളിൽ ആളുകളുടെ നീണ്ട നിരയാണ്. തീവിലയായ ഏത്തയ്ക്കായിക്കാണ് ആവശ്യം കൂടുതൽ. വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാരിന്റെ ഇടപെടലുകളൊന്നും ഫലം കണ്ടില്ല. ഗൃഹോപകരണ വിപണിയിലും മൊബൈൽ ഫോൺ മേഖലയിലുമാണ് പ്രധാന തിളക്കം. പുതിയ ഉല്പന്നങ്ങൾ വിപണിയിൽ എത്തിക്കുക മാത്രമല്ല അവയ്ക്ക് വമ്പൻ പ്രചാരവുമാണ് കൊടുക്കുന്നത്. പൂ വിപണി മറുനാടൻ പൂക്കളാണ് കൈയടക്കിയിരിക്കുന്നത്. https://www.youtube.com/watch?v=1KWUH8o2YnY

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Save your stories

Sign in