ലൈംഗിക പീഡന പരാതി നല്‍കാനെത്തിയ പതിനാറുകാരിയെ പൊലിസുകാരന്‍ അപമാനിച്ചു; വീഡിയോ പുറത്തുവിട്ട് പ്രിയങ്കാ ഗാന്ധി; യു.പി പോലീസിനെതിരെ പ്രതിഷേധം ശക്തം
Jaihind TV News Report
Jaihind TV Web Desk
July 25, 2019
1 min read
•
Updated: June 09, 2026
പൊതുനിരത്തില്‍ അപമാനിതയായ പെണ്‍കുട്ടിയെ പോലീസ് സ്‌റ്റേഷനില്‍ അധിക്ഷേപിക്കുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി. ലൈംഗിക ചൂഷണത്തിനിരയായ 16 വയസ്സുകാരിക്കാണ് കാണ്‍പൂരിലെ പോലീസ് സ്റ്റേഷനില്‍ അപമാനം നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയെ അപമാനിച്ച് പോലീസുകാരന്‍ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഇതാണ് പരാതി നല്‍കാനെത്തിയ ഒരു പെണ്‍കുട്ടിയോട് അവര്‍ പെരുമാറുന്നരീതിയെന്നും ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്നും ഇതാണ് നിയമം സംരക്ഷിക്കേണ്ടവരുടെ പെരുമാറ്റമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. വീഡിയോ വിവാദമായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പരാതി പൊലീസ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ സഹോദരനാണ് വീഡിയോ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുക്കാന്‍ വിസമ്മതിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ താര്‍ ബാബു പെണ്‍കുട്ടിയോട് മോശമായരീതിയില്‍ സംസാരിക്കുകയായിരുന്നു. എന്തിനാണ് ഇത്രയധികം ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നതെന്നും എന്താണ് ഇതിന്റെ ഉപയോഗമെന്നും പോലീസുകാരന്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട്. ഇതെല്ലാം നീ ശരിക്കും എന്താണെന്നാണ് കാണിക്കുന്നതെന്നും പോലീസുകാരന്‍ പറയുന്നു.
ഇതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇടപെട്ടെങ്കിലും അവരെയും പോലീസുകാരന്‍ കുറ്റപ്പെടുത്തി. പോലീസുകാരന്‍ സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനാണ് ഈ സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു.
छेड़खानी की रिपोर्ट लिखवाने गई लड़की के साथ थाने में इस तरह का व्यवहार हो रहा है। एक तरफ उत्तर प्रदेश में महिलाओं के खिलाफ अपराध कम नहीं हो रहे, दूसरी तरफ कानून के रखवालों का ये बर्ताव। महिलाओं को न्याय दिलाने की पहली सीढ़ी है उनकी बात सुनना। Video credits @benarasiyaa pic.twitter.com/J0FdqBR2Tt
— Priyanka Gandhi Vadra (@priyankagandhi) July 25, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10