ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി എല്‍. മുരുഗന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നില്‍ ബോളിവുഡ് നടിയുടെ പരാടിയെന്ന് സൂചന. 2030 ഏപ്രില്‍ വരെ കാലാവധിയുണ്ടായിരുന്ന രാജ്യസഭാ അംഗത്വമാണ് മുരുഗന്‍ രാജി വെച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമാകാനാണ് രാജിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും, മുരുഗന്‍ അനുചിതമായ സന്ദേശങ്ങള്‍ അയച്ചെന്ന നടിയുടെ പരാതി ബിജെപിയിലെ ഉന്നതരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നാണ് പാര്‍ട്ടി ക്യാംപുകളില്‍ നിന്നുള്ള വിവരം.
മന്ത്രിയെന്ന നിലയ്ക്കുള്ള ഔദ്യോഗിക പ്രവര്‍ത്തനങ്ങളില്‍ നിന്നും മുരുഗന്‍ കുറച്ചുനാളായി വിട്ടുനില്‍ക്കുന്ന സ്ഥിതിയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി എന്നതും ശ്രദ്ധേയമാണ്.
കേന്ദ്രമന്ത്രി എല്‍. മുരുഗന്റെ പെട്ടെന്നുള്ള രാജി; കാരണം ബോളിവുഡ് നടിയുടെ പരാതിയെന്ന് സൂചന