Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പത്തുവര്‍ഷത്തിനിടെ 7 പ്രസവം, കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്ല, ആധാര്‍ ഇല്ല; ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹത

പത്തുവര്‍ഷത്തിനിടെ 7 പ്രസവം, കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്ല, ആധാര്‍ ഇല്ല; ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹത

ഹരിപ്പാട്: ഹരിപ്പാട് പോഷകാഹാരക്കുറവിനെ തുടര്‍ന്ന് രണ്ടുവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മാതാപിതാക്കളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെക്കുറിച്ചും ഞെട്ടിക്കുന്ന ജീവിതരീതികളെക്കുറിച്ചും റിപ്പോര്‍ട്ട്. പത്തുവര്‍ഷത്തിനിടെ ഏഴു പ്രസവിച്ച 30 വയസ്സുകാരിയായ അമ്മയ്ക്ക് ഒരു കുട്ടിയുടെയും വയസ്സ് കൃത്യമായി അറിയില്ല. കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ, ആധാര്‍ കാര്‍ഡുകളോ, പ്രതിരോധ കുത്തിവെപ്പുകളുടെ രേഖകളോ ഇല്ലെന്ന് ഐ.സി.ഡി.എസ് അധികൃതരും നാട്ടുകാരും വ്യക്തമാക്കുന്നു.

മൂത്ത കുട്ടിയടക്കം ആരും സ്‌കൂളില്‍ പോകുന്നില്ല. കുട്ടികളുടെ പരിപാലനത്തിലോ ശുചിത്വത്തിലോ മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നില്ല. രണ്ടും മൂന്നും മാസങ്ങള്‍ക്കിടെ വാടകവീടുകള്‍ മാറിത്താമസിക്കുന്ന കുടുംബം ആരുമായും സഹകരിച്ചിരുന്നില്ല. ശനിയാഴ്ച വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏഴാമത്തെ കുഞ്ഞിന് യുവതി ജന്മം നല്‍കിയിരുന്നു. നേരത്തെയും ഇവരുടെ ഒരു കുഞ്ഞ് പോഷകാഹാരക്കുറവ് മൂലം മരിച്ചിരുന്നു. നിലവില്‍ അതിജീവിച്ച നാല് പെണ്‍കുട്ടികളെയും ശിശുക്ഷേമസമിതി ഏറ്റെടുത്തിട്ടുണ്ട്.

ഞായറാഴ്ച ബോധരഹിതനായതിനെ തുടര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിക്കാന്‍ അച്ഛന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും പൊതുപ്രവര്‍ത്തകരും ഇടപെട്ട് തടഞ്ഞു. ഐ.സി.ഡി.എസ് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചത്. കുടുംബം താമസിച്ചിരുന്ന തൃക്കുന്നപ്പുഴയിലെ വാടകവീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യമാണ് കണ്ടെത്തിയത്.

മുമ്പ് ഗാന്ധിഭവന്‍ അധികൃതര്‍ കുടുംബത്തിന് നാല് സെന്റ് ഭൂമിയും വീടും അച്ഛന് ജോലിയും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും യുവതി പ്രതിഷേധിക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തതോടെ ഇവര്‍ക്ക് തിരികെപ്പോകേണ്ടി വന്നു. കുട്ടികളെ സ്‌കൂളിലും അങ്കണവാടിയിലും അയക്കാനോ സംരക്ഷണം ഏറ്റെടുക്കാനോ എത്തിയ ഉദ്യോഗസ്ഥരെയും ഇവര്‍ ആത്മഹത്യാഭീഷണി മുഴക്കി മടക്കിയയക്കുകയായിരുന്നു.

സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അംഗം ടി.സി. ജലജമോളാണ് നടപടിയെടുത്തത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, കാര്‍ത്തികപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്നിവരോട് കമ്മീഷന്‍ അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്.

Related articles

See all
Popular News

2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; പട്ടികയില്‍ 21 പൊതു അവധികള്‍; വിജ്ഞാ...

Popular News

കൊച്ചി സിനഗോഗിന് തീയിട്ട സംഭവം: പ്രതി എബിന്‍ പോളിന് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമെന്ന...

Popular News

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി...

Save your stories

Sign in