Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൊലക്കേസ് പ്രതിക്ക് ഇളവ്; സി.ജെ.പി നേതാക്കളുടെ തടവ് നീട്ടി: ഇരട്ടത്താപ്പെന്ന് അഭിജിത് ദീപ്‌കെ

കൊലക്കേസ് പ്രതിക്ക് ഇളവ്; സി.ജെ.പി നേതാക്കളുടെ തടവ് നീട്ടി: ഇരട്ടത്താപ്പെന്ന് അഭിജിത് ദീപ്‌കെ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കൊലക്കേസ് പ്രതിയുടെ ശിക്ഷ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്ത നടപടിയെയും സിജെപി നേതാക്കള്‍ക്ക് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുന്നതിനെയും വിമര്‍ശിച്ച് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ.

സി.ജെ.പി കോ-കണ്‍വീനര്‍മാരായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ റിമാന്‍ഡ് കാലാവധി രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയ പശ്ചാത്തലത്തിലാണ് ദീപ്‌കെ നീതിന്യായ വ്യവസ്ഥയിലെ ഇരട്ടത്താപ്പിനെതിരെ രംഗത്തെത്തിയത്. ഇരുവരെയും ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിനെതിരെ ഉയര്‍ന്ന നീതിന്യായ പീഠങ്ങളെ സമീപിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.

തന്റെ 'എക്സ്' അക്കൗണ്ടില്‍ രണ്ട് വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടാണ് ദീപ്‌കെ പ്രതിഷേധം അറിയിച്ചത്. 2017-ലെ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട നന്ദലാല്‍ റായ് എന്ന ബാബ്ലൂ റായിക്ക് 2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റിലോ സ്വതന്ത്രനായോ മത്സരിക്കുന്നതിനായി അലഹബാദ് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ സ്റ്റേ ചെയ്തിരുന്നു. ഒരു രാഷ്ട്രീയക്കാരന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം പോലെ തന്നെ സാധാരണക്കാരന്റെ ജീവനോപാധിക്കുള്ള അവകാശവും പ്രധാനമാണെന്നായിരുന്നു കോടതി നിരീക്ഷണം. ഈ വാര്‍ത്തയും, സി.ജെ.പി നേതാക്കളുടെ റിമാന്‍ഡ് കാലാവധി നീട്ടിയ വാര്‍ത്തയുമാണ് ദീപ്‌കെ പങ്കുവെച്ചത്.

ലണ്ടനിലെ ഉയര്‍ന്ന കോര്‍പ്പറേറ്റ് ജോലിയും സാമ്പത്തിക ഭദ്രതയും ഉപേക്ഷിച്ചാണ് അശുതോഷ് റാങ്കയും, നിയമ രംഗത്തെ മികച്ച കരിയര്‍ ഉപേക്ഷിച്ചാണ് സൗരവ് ദാസും ജനങ്ങള്‍ക്കായി തെരുവിലിറങ്ങിയതെന്ന് ദീപ്‌കെ ഓര്‍മ്മിപ്പിച്ചു. സുഖലോലുപത നിറഞ്ഞ ജീവിതം ഉപേക്ഷിച്ച് തങ്ങള്‍ക്ക് പരിചയമില്ലാത്ത ആളുകള്‍ക്കായി പോരാടാന്‍ ഇറങ്ങിത്തിരിച്ചവരാണ് തടവറയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമനടപടി പ്രഹസനമെന്ന് സി.ജെ.പി

സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ നടക്കുന്ന നടപടികള്‍ പ്രഹസനമാണെന്നും മജിസ്ട്രേറ്റ് കോടതികള്‍ നിര്‍ത്തലാക്കണമെന്നും സി.ജെ.പി ലീഗല്‍ ഹെഡ് രത്‌ന സിംഗ് ആരോപിച്ചു. നേതാക്കള്‍ക്ക് ജാമ്യം നല്‍കാതിരിക്കാന്‍ അധികാരികള്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. സമര്‍പ്പിച്ച ജാമ്യക്കാര്‍ക്ക് നിശ്ചിത മാനദണ്ഡങ്ങളില്ലെന്ന് പറഞ്ഞ് അനാവശ്യമായി ജാമ്യാപേക്ഷകള്‍ നീട്ടിക്കൊണ്ടുപോകുകയാണെന്നും അവര്‍ പറഞ്ഞു.

ഒക്ടോബര്‍ 13-ന് ജന്തര്‍ മന്ദിറില്‍ പ്രവേശിച്ചതിനാണ് റാങ്കയെയും ദാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യഹര്‍ജി പരിഗണിക്കുന്ന മജിസ്ട്രേറ്റിന് അജ്ഞാതരില്‍ നിന്ന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി പൊലീസ് എന്‍.സി.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കസ്റ്റഡി നീട്ടിയ ഇരുനേതാക്കളെയും ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.

Related articles

See all
Popular News

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: ഹരിയാനയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായവരുടെ എണ്ണ...

Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Save your stories

Sign in