Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സി.എം.ആര്‍.എല്‍ - എക്സലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും; സുപ്രീം കോടതിയില്‍ പ്രത്യേക ബെഞ്ച്

സി.എം.ആര്‍.എല്‍ - എക്സലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും; സുപ്രീം കോടതിയില്‍ പ്രത്യേക ബെഞ്ച്

ന്യൂഡല്‍ഹി: സി.എം.ആര്‍.എല്‍ - എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി. മോഹ്ന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക. ബുധനാഴ്ച ഹര്‍ജി കോടതിയുടെ പരിഗണനയ്‌ക്കെത്തും.

വിജിലന്‍സ് നടപടികള്‍ക്കെതിരെ പിണറായി വിജയന് പുറമെ വീണ ടി, പി.എ. മുഹമ്മദ് റിയാസ്, ഹസന്‍ വാരിസ് എന്നിവരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജികളെല്ലാം ബുധനാഴ്ച പ്രത്യേക ബെഞ്ച് ഒരുമിച്ച് പരിഗണിക്കും.

കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച വേളയില്‍, ഹര്‍ജിക്കാരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പിണറായി വിജയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂഥറ കോടതിയെ അറിയിച്ചിരുന്നു. പിണറായി വിജയന്റെ പ്രായം ചൂണ്ടിക്കാട്ടി അടിയന്തരമായി ഇടക്കാല സംരക്ഷണം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതികളില്‍ കേസുകളുടെ തിരക്ക് കൂടുതലായതിനാല്‍ തൊട്ടടുത്ത ആഴ്ച തന്നെ പ്രത്യേക ബെഞ്ച് രൂപീകരിച്ച് അപ്പീലുകളില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Save your stories

Sign in