Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വീണയ്ക്കെതിരായ കേസില്‍ പാര്‍ട്ടി എന്തിന് പ്രതിരോധം തീര്‍ത്തു?; സിപിഎം വിപുലീകൃത കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം

വീണയ്ക്കെതിരായ കേസില്‍ പാര്‍ട്ടി എന്തിന് പ്രതിരോധം തീര്‍ത്തു?; സിപിഎം വിപുലീകൃത കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ അന്വേഷണത്തില്‍ പാര്‍ട്ടി സ്വീകരിച്ച മുന്‍നിലപാടുകളെച്ചൊല്ലി സി.പി.എമ്മില്‍ രൂക്ഷവിമര്‍ശനം. കണ്ണൂരില്‍ ചേര്‍ന്ന സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് വീണയ്‌ക്കെതിരായ കേസിനെ പാര്‍ട്ടിക്കെതിരായ ആക്രമണമായി ചിത്രീകരിച്ച് പ്രതിരോധം തീര്‍ത്തതിനെ പ്രതിനിധികള്‍ ചോദ്യം ചെയ്തത്.

വീണയ്ക്കെതിരെ അന്വേഷണം വന്നപ്പോള്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രസ്താവനയിറക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്നും, കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേരിട്ട് പ്രതിരോധം തീര്‍ത്തത് എന്തിനാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസുകളുണ്ടായപ്പോള്‍ അത് വ്യക്തിപരമായി നേരിടട്ടെയെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്ന് യോഗത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്റെ വിഷയം വന്നപ്പോഴും സമാനമായ സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചത്.

എന്നാല്‍ മറ്റ് നേതാക്കളുടെ കുടുംബാംഗങ്ങളുടെ കാര്യത്തില്‍ സ്വീകരിച്ച ഈ നിലപാടില്‍ നിന്നും വ്യത്യസ്തമായി, വീണാ വിജയന്റെ കേസില്‍ മാത്രം പാര്‍ട്ടി നേരിട്ട് ഇടപെട്ട് പ്രതിരോധം സൃഷ്ടിച്ചതില്‍ വിവേചനമുണ്ടെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന ചോദ്യം.

Related articles

See all
Popular News

കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം: 'ബോസ്' ഉത്തരേന്ത്യന്‍ സ്വദേശി വിക്രം; പ്രതി എബിന...

Popular News

വീണ ജോര്‍ജിന് കുരുക്ക്: 'കെ എസ് യു ആക്രമണം കണ്ടിട്ടില്ല, വീണ പറഞ്ഞതുകൊണ്ട് മൊഴി നല്‍കി'; മ...

Popular News

2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; പട്ടികയില്‍ 21 പൊതു അവധികള്‍; വിജ്ഞാ...

Popular News

പത്തുവര്‍ഷത്തിനിടെ 7 പ്രസവം, കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്ല, ആധാര്‍ ഇല്ല; ഹരിപ്പാ...

Save your stories

Sign in