Logo
Mon, Jun 22, 2026 • 02:34 PM
LIVE TV
Watch

No business videos available

No Middle East videos available

കേന്ദ്ര ബജറ്റ് ഇന്ന്; ധനമന്ത്രി നിര്‍മല സീതാരാമന്‍ 11 മണിക്ക് അവതരിപ്പിക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 01, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കേന്ദ്ര ബജറ്റ് ഇന്ന്; ധനമന്ത്രി നിര്‍മല സീതാരാമന്‍ 11 മണിക്ക് അവതരിപ്പിക്കും
  ന്യൂഡല്‍ഹി : ധനമന്ത്രി നിർമല സീതാരാമന്‍ പാര്‍ലമെന്‍റില്‍ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണിത്. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓൺലൈൻ മുഖേനയും മൊബൈൽ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. സാമ്പത്തിക സർവേയും ഡിജിറ്റലായാണ് നൽകിയത്. തകര്‍ന്നടിഞ്ഞ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ബജറ്റ് അവതരണത്തിന് ശേഷം സഭ പിരിയും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച ലോക്‌സഭയിൽ ബുധനാഴ്ച ആരംഭിക്കും. നാലുദിവസത്തേക്കാണ് ചർച്ച. ഫെബ്രുവരി ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകും. തുടർന്ന് ബജറ്റ് ചർച്ചയും നടക്കും. ബജറ്റും അനുബന്ധരേഖകളും പാർലമെന്‍റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും. സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിലാണ് എഴുപത്തിയഞ്ചാമത്തെ പൂർണ ബജറ്റ് ഇന്നവതരിപ്പിക്കപ്പെടുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10