Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സര്‍ക്കാരിനെതിരായ വികാരം ജനങ്ങള്‍ പ്രകടിപ്പിക്കും; കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് തിരിച്ചു പിടിക്കും: ഉമാ തോമസ്

സര്‍ക്കാരിനെതിരായ വികാരം ജനങ്ങള്‍ പ്രകടിപ്പിക്കും; കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് തിരിച്ചു പിടിക്കും: ഉമാ തോമസ്
സംസ്ഥാന ഭരണകൂടത്തിനെതിരായ ജനവികാരം തിരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിക്കുമെന്ന് തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. ഇത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടിയാകുമെന്നും ഉമാ തോമസ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച വിജയം ഉണ്ടാകുമെന്നും കൊച്ചി കോര്‍പ്പറേഷന്‍ യു.ഡി.എഫ്. തിരിച്ചു പിടിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ട് അവകാശം ഇല്ലാതാകുന്ന തരത്തില്‍ പല വോട്ടുകളും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസിലെ കോടതി വിധി സംബന്ധിച്ചും ഉമാ തോമസ് പ്രതികരിച്ചു. വിധിയുടെ പൂര്‍ണ്ണ രൂപം വായിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും, വിധിയില്‍ താന്‍ പൂര്‍ണ്ണമായി തൃപ്തയല്ലെന്നും അവര്‍ വ്യക്തമാക്കി. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം മേല്‍ക്കോടതിയില്‍ പോകുന്നത് ആലോചിക്കുമെന്നും അവര്‍ അറിയിച്ചു. കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നത് പ്രോസിക്യൂഷന്റെ വീഴ്ചയാണെന്നും ഉമാ തോമസ് ആരോപിച്ചു. ഈ വിഷയത്തില്‍ സ്ത്രീ പക്ഷമല്ലാതെ ചിന്തിക്കാന്‍ കഴിയില്ല എന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in