Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലായില്‍ പടയൊരുക്കം ; യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രചാരണ രംഗത്ത്

പാലായില്‍ പടയൊരുക്കം ; യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രചാരണ രംഗത്ത്
യു.ഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ, പി ജെ ജോസഫ്, ജോസ് കെ മാണി, തുടങ്ങിയവർ പങ്കെടുത്തു. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി. പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങള്‍ വിലയിരുത്താനാണ് പ്രധാനമായും യു.ഡി.എഫ് യോഗം ചേർന്നത്. കണ്‍‌വീനർമാരെയും ചെയർമാന്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു യോഗം. വരും ദിവസങ്ങളില്‍ നടത്തേണ്ട മുന്നൊരുക്കങ്ങളും മറ്റ് പ്രചാരണ പരിപാടികളും യോഗത്തില്‍ തീരുമാനിച്ചു. വിവിധ കേന്ദ്രങ്ങളിലെ കുടുംബയോഗങ്ങളിലും മറ്റും യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കും. യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫില്‍ യാതൊരുവിധത്തിലുള്ള തർക്കങ്ങളുമില്ല, ചിലതൊക്കെ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫില്‍ യാതൊരു അഭിപ്രായവ്യത്യാസങ്ങളുമില്ലെന്നും ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മാര്‍ത്ഥമായി യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിക്കുമെന്ന് പി.ജെ ജോസഫും വ്യക്തമാക്കി. ഈ മാസം 18ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ഐക്യജനാധിപത്യമുന്നണി ഒത്തൊരുമയോടെ, ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി. https://www.youtube.com/watch?v=2w-Y0ExhyGw

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in