Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സര്‍ക്കാരിനെതിരെ വിധിയെഴുതാന്‍ ജനങ്ങള്‍ കാത്തിരിക്കുന്നു; അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും: ചെന്നിത്തല

സര്‍ക്കാരിനെതിരെ വിധിയെഴുതാന്‍ ജനങ്ങള്‍ കാത്തിരിക്കുന്നു; അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകള്‍ നേരിടാന്‍ യുഡിഎഫ് സജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് എതിരെ വിധിയെഴുതാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇത്രയും നാളത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മഞ്ചേശ്വരത്ത് ഇതിന് മുന്നേ തെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തെരഞ്ഞെടുപ്പിനെ വൈകിപ്പിച്ചത് ബിജെപിയാണെന്നും ചെന്നിത്തല പറഞ്ഞു. ഒക്ടോബര്‍ 21നാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in