Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരായ യു.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയം ഇന്ന് ചർച്ചക്കെടുക്കും

കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരായ യു.ഡി.എഫിന്‍റെ  അവിശ്വാസ പ്രമേയം ഇന്ന് ചർച്ചക്കെടുക്കും
കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം ഇന്ന് ചർച്ചക്കെടുക്കും. കോൺഗ്രസ് വിമതൻ പി.കെ രാഗേഷിന്‍റെ പിന്തുണ ഉറപ്പിച്ച ശേഷമാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് കോൺഗ്രസ് അംഗങ്ങൾ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അൻപത്തിയഞ്ച് അംഗങ്ങളുളള കണ്ണൂർ കോർപ്പറേഷനിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗസംഖ്യ. കോൺഗ്രസ് വിമതനായി മത്സരിച്ച പി.കെ രാഗേഷിൻറെ പിന്തുണയോടെയായിരുന്നു കോർപ്പറേഷൻ ഭരണം എൽ.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി.കെ രാഗേഷ് കെ.സുധാകരന് പരസ്യമായി പിന്തുണ നൽകിയതോടെയാണ് ഭരണ മാറ്റം സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായത്. അവിശ്വാസ പ്രമേയം പാസായാൽ ആദ്യ ആറ് മാസം മേയർസ്ഥാനം കോൺഗ്രസിലെ സുമാ ബാലകൃഷ്ണനും ശേഷമുളള ആറ് മാസം ലീഗിലെ സി.സീനത്തിനും നൽകാനാണ് യു.ഡി.എഫ് തീരുമാനം.പി.കെ രാഗേഷ് ഡപ്യൂട്ടി മേയർ സ്ഥാനത്ത് തുടരും.സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ കഴിഞ്ഞ ദിവസം ഹൈകോടതിയെ സമീപിച്ചിരുന്നു. അവസാന നിമിഷം അട്ടിമറികളൊന്നും സംഭവിച്ചില്ലങ്കിൽ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം വിജയിക്കാനാണ് സാധ്യത. https://youtu.be/lrjxbrr8zps

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in