തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നീതി തേടി സമരം ചെയ്യുന്ന ഹര്‍ഷിനയ്ക്ക് ഒടുവില്‍ യുഡിഎഫ് സര്‍ക്കാര്‍ നീതിയുറപ്പാക്കി. ഹര്‍ഷിനയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കും.
നീതി തേടുന്ന ഹര്‍ഷിനയും സമരസമിതി നേതാക്കളും മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സന്ദര്‍ശിച്ചതോടെയാണ് വിഷയത്തില്‍ അന്തിമ തീരുമാനമായത്. രാവിലെ സെക്രട്ടറിയേറ്റില്‍ എത്തിയ ഇവര്‍ ആദ്യം മുഖ്യമന്ത്രിയെയും പിന്നീട് ആരോഗ്യ മന്ത്രി കെ. മുരളീധരനെയും കണ്ട് ചര്‍ച്ച നടത്തി. ഹര്‍ഷിനയ്ക്കുള്ള നിയമന ഉത്തരവ് ഇന്ന് തന്നെ നല്‍കാമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഹര്‍ഷിന വ്യക്തമാക്കി.
വര്‍ഷങ്ങളായി നീതിക്കായി പോരാടുന്ന ഹര്‍ഷിനയ്ക്ക് വി. ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിരുന്ന വേളയില്‍ ഏറെ പിന്തുണ നല്‍കിയിരുന്നു. മുന്‍പ് ഇടതു സര്‍ക്കാര്‍ അവഗണിച്ച ഹര്‍ഷിനയ്ക്ക്, ഒടുവില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് നീതി ലഭ്യമാക്കിയിരിക്കുന്നത്.
ഹര്‍ഷിനയ്ക്ക് നീതിയുറപ്പാക്കി യുഡിഎഫ് സര്‍ക്കാര്‍; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി നല്‍കും, നിയമന ഉത്തരവ് ഇന്ന്