Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്ന സിപിഎം വാദം പൊളിഞ്ഞു; ഷാജഹാൻ സിപിഎം അനുഭാവിയെന്ന വെളിപ്പെടുത്തലോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തില്‍

ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്ന സിപിഎം വാദം പൊളിഞ്ഞു; ഷാജഹാൻ സിപിഎം അനുഭാവിയെന്ന വെളിപ്പെടുത്തലോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തില്‍
കൊല്ലം ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്ന സിപിഎം വാദം പൊളിഞ്ഞു. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലാണ് ബഷീറിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രതി ഷാജഹാൻ മൊഴി നൽകി. ഷാജഹാൻ സിപിഎം അനുഭാവിയാണെന്ന് സഹോദരൻ സുലൈമാൻ കൂടിവെളിപ്പെടുത്തിയതോടെ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ് സി പി എം. ചിതറ സ്വദേശി ബഷീറിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിലാണെന്ന് കൊട്ടിഘോഷിച്ച സിപിഎമ്മിന്റെ വാദങ്ങളെല്ലാം പൊളിച്ചടുക്കിയാണ് പ്രതി തന്നെ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലാണ് ബഷീറിനെ കൊലപ്പെടുത്തിയതെന്ന് പ്രതി ഷാജഹാൻ തെളിവെടുപ്പിനിടെ പൊലീസിനോട് സമ്മതിച്ചു. സിപിഎം ആരോപണങ്ങളെ ദുർബലമാക്കുന്നതാണ് പ്രദേശവാസിയായ സ്ത്രീയുടെയും വെളിപ്പെടുത്തൽ. സി പി എം ജില്ലാ സെക്രട്ടറി സുദേവനോട് തന്നെയാണ് വ്യാജ പ്രചരണങ്ങൾക്കെതിരെ ഇവർ പ്രതികരിച്ചത്.കൊല നടക്കുന്ന സമയം തങ്ങൾക്കുറച്ച് സ്ത്രീകൾ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതും രാഷ്ട്രീയപരമായ യാതൊരു പരാമർശവുമില്ലായിരുന്നുവെന്നും ഇവർ പറയുന്നു. ഇതോടൊപ്പം സിപിഎമ്മിന്‍റെ വാദങ്ങൾ തള്ളി പ്രതിയുടെ സഹോദരനും രംഗത്ത് എത്തി. പരമ്പരാഗതമായി തങ്ങളുടേത് സിപിഎം കുടുംബമാണെന്നും ഷാജഹാൻ സിപിഎം അനുഭാവിയാണെന്നും സഹോദരൻ സുലൈമാൻ വെളിപ്പെടുത്തി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in