തിരുവനന്തപുരം: പാലക്കാട്ട് ഉണ്ടായ ആള്ക്കൂട്ട ആക്രമണ കൊലപാതകം ഏറെ ദൗര്ഭാഗ്യകരവും വേദനാജനകവുമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങള് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം സഭയില് വ്യക്തമാക്കി.
നിയമം കയ്യിലെടുക്കാന് ആരെയും അനുവദിക്കില്ലെന്നും സംഭവത്തില് ഉള്പ്പെട്ടവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പുനല്കി. കൊല്ലപ്പെട്ട ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള് പോലീസ് തുടരുകയാണെന്നും നിയമസഭയെ അദ്ദേഹം അറിയിച്ചു.
പാലക്കാട്ടെ ആള്ക്കൂട്ട ആക്രമണം ദൗര്ഭാഗ്യകരം; നിയമം കയ്യിലെടുക്കാന് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല