Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പമ്പയില്‍ വെച്ച് നെയ്യ് പരിശോധിക്കും; ശബരിമല നെയ്യ് ക്രമക്കേടില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് മന്ത്രി കെ. മുരളീധരൻ

പമ്പയില്‍ വെച്ച് നെയ്യ് പരിശോധിക്കും; ശബരിമല നെയ്യ് ക്രമക്കേടില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ അറിയിച്ചു. ഇനി മുതല്‍ പമ്പയില്‍ വെച്ച് തന്നെ നെയ്യ് പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രമേ സന്നിധാനത്തേക്ക് കൊണ്ടുപോകുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല മില്‍മ ക്രമക്കേട് പോലെയുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നിതാന്ത ജാഗ്രത ക്ഷീര വികസന വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണയും സഭയില്‍ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഓര്‍ഡിനറി ബസ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. എന്നാല്‍, പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ശോഭ കെടുത്തുന്ന നിലയിലുള്ള തെറ്റായ പ്രചരണങ്ങളും ചോദ്യങ്ങളും ഇപ്പോഴും തുടരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രിമാര്‍.

Related articles

See all
Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പണമിടപാടില്‍ തെളിവില്ല; മെസ്സി വിവാദത്തില്‍...

Popular News

പാലക്കാട്ടെ ആള്‍ക്കൂട്ട ആക്രമണം ദൗര്‍ഭാഗ്യകരം; നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ആ...

Popular News

പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ശോഭ കെടുത്തുന്നത് ദൗര്‍ഭാഗ്യകരം: സിപി ജോൺ

Save your stories

Sign in