Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പണമിടപാടില്‍ തെളിവില്ല; മെസ്സി വിവാദത്തില്‍ സഭയില്‍ രേഖാമൂലം മറുപടി നല്‍കി മന്ത്രി ഒ.ജെ. ജനീഷ്

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പണമിടപാടില്‍ തെളിവില്ല; മെസ്സി വിവാദത്തില്‍ സഭയില്‍ രേഖാമൂലം മറുപടി നല്‍കി മന്ത്രി ഒ.ജെ. ജനീഷ്

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെയും ലയണല്‍ മെസ്സിയുടെയും വരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പണമിടപാട് ആരോപണങ്ങളില്‍ സ്‌പോണ്‍സര്‍മാര്‍ പണം കൈമാറിയതായി സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക രേഖകളൊന്നും ലഭ്യമല്ലെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് സഭയില്‍ രേഖാമൂലം അറിയിച്ചു.

സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് ഏകദേശം 126 കോടി രൂപ നല്‍കിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും പണം അയച്ചതിന്റെ ഔദ്യോഗിക രേഖകള്‍ കണ്ടെത്താനോ സ്ഥിരീകരിക്കാനോ സാധിച്ചിട്ടില്ല. പണം അടച്ചത് സ്ഥിരീകരിക്കാന്‍ ആവശ്യമായ ബാങ്ക് ഡെബിറ്റ് അഡൈ്വസ്, സ്വിഫ്റ്റ് പകര്‍പ്പ്, ഫോം A2, ഫോം 15CA/15CB, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സര്‍ട്ടിഫിക്കറ്റ്, ഔദ്യോഗിക പണമടവ് രസീത് എന്നിവയൊന്നും സര്‍ക്കാരിന് മുന്നില്‍ ലഭ്യമല്ല.

ഈ വിഷയം നിലവിലെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, വിഷയവുമായി ബന്ധപ്പെട്ട് മുന്‍ കായിക മന്ത്രി, സ്‌പോര്‍ട്‌സ് സെക്രട്ടറി, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ എന്നിവര്‍ നടത്തിയ വിദേശയാത്രകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് സഭയെ അറിയിച്ചു.

Related articles

See all
Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

പാലക്കാട്ടെ ആള്‍ക്കൂട്ട ആക്രമണം ദൗര്‍ഭാഗ്യകരം; നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ആ...

Popular News

പമ്പയില്‍ വെച്ച് നെയ്യ് പരിശോധിക്കും; ശബരിമല നെയ്യ് ക്രമക്കേടില്‍ അന്വേഷണം പുരോഗമിക്കുന്നു...

Popular News

പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ശോഭ കെടുത്തുന്നത് ദൗര്‍ഭാഗ്യകരം: സിപി ജോൺ

Save your stories

Sign in