തലസ്ഥാനം ക്രിക്കറ്റ് ആവേശത്തില്‍; ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടത്തിനായി ടീമുകള്‍ നാളെ എത്തും
Jaihind TV News Report
Jaihind TV Web Desk
January 28, 2026
1 min read
•
Updated: June 07, 2026
തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ന്യൂസിലാന്‍് ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ഇരു ടീമുകളും നാളെ തലസ്ഥാനത്തെത്തും. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുള്ളത് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു.
നാളെ വൈകിട്ട് 5 മണിയോടെ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തുന്ന താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) ട്രഷറര്‍ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിക്കും. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം കനത്ത സുരക്ഷാ വലയത്തില്‍ താരങ്ങളെ താമസസ്ഥലത്തേക്ക് മാറ്റും. ഇന്ത്യന്‍ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലന്‍ഡ് ടീമിനായി ഹയാത്ത് റീജന്‍സിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, താരങ്ങള്‍ താമസിക്കുന്ന ഹോട്ടലുകള്‍, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലോകകപ്പിന് മുന്നോടിയായുള്ള നിര്‍ണ്ണായക മത്സരമായതിനാല്‍ സ്റ്റേഡിയത്തിലും പരിസരത്തും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.
സഞ്ജു സാംസണ്‍ അവസാന ഇലവനില്‍ ഇടം നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍. സഞ്ജുവിന്റെ സാന്നിധ്യം മത്സരത്തിന്റെ ആവേശം വര്‍ദ്ധിപ്പിക്കുമെന്ന് കെ.സി.എ ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ ഭരണകൂടവും പോലീസും കെ.സി.എയും സംയുക്തമായി മത്സരത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10