Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തൃശ്ശൂർ കുറാഞ്ചേരിയിൽ നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചിട്ട് ഒരു വർഷം

തൃശ്ശൂർ കുറാഞ്ചേരിയിൽ നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചിട്ട് ഒരു വർഷം
തൃശ്ശൂർ കുറാഞ്ചേരിയിൽ നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം ആഗസ്റ്റ് 16 നുണ്ടായ ഉരുൾപൊട്ടൽ കുറാഞ്ചേരിയിലെ 19 പേരുടെ ജീവനാണ് കവർന്നെടുത്തത്. ദുരന്തം സംഭവിച്ചു ഒരു വർഷം തികയുമ്പോൾ ദുരന്തത്തിൽ മരണപ്പെട്ടവരുടെ സ്മരണാർത്ഥം വടക്കഞ്ചേരി നഗരസഭയും തെക്കുംകര പഞ്ചായത്തും ചേർന്ന് അനുസ്മരണം സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ ഏറ്റവുമധികം ജീവനുകൾ നഷ്ടമായത് തൃശ്ശൂർ ജില്ലയിലെ കുറാഞ്ചേരിയിലുണ്ടായ മണ്ണിടിച്ചിലിലായിരുന്നു. സംസ്ഥാനം വീണ്ടുമൊരു പ്രളയകാലത്തിലൂടെ കടന്നുപോകുമ്പോൾ കുറാഞ്ചേരിയിൽ 19 ജീവനുകൾ പൊലിഞ്ഞിട്ട് ഒരു വർഷം തികയുന്നു. കുറാഞ്ചേരി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി വടക്കാഞ്ചേരി നഗരസഭയും തെക്കുംകര പഞ്ചായത്തും ചേർന്ന് അനുസ്മരണം സംഘടിപ്പിച്ചു. വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്ദീൻ തിരിതെളിയിച്ച് പുഷ്പാർച്ചന നടത്തി. കഴിഞ്ഞ വർഷം ആഗസ്ത് 16ന് രാവിലെ 6:50 നുണ്ടായ ഉരുൾപ്പെട്ടലിൽ പ്രദേശത്തെ അഞ്ചു വീടുകളാണ് മണിനടിയിലായത്. മലമുകളിൽ നിന്നും 19 പേരുടെ ജീവൻ കവർന്നുകൊണ്ട് കുത്തിയൊലിച്ചെത്തിയ മണ്ണ് സംസ്ഥാനപാതയുടെ താഴെയുള്ള റെയിൽവേ ട്രാക്ക് വരെ എത്തിയിരുന്നു. മലഞ്ചെരുവിലെ രണ്ട് കുടുംബങ്ങളെ ദുരന്തം പൂർണ്ണമായും ഇല്ലാതാക്കിയപ്പോൾ ഒരു കുടുംബത്തിലെ ഒരാളുടെയും മറ്റൊരു കുടുബത്തിലെ രണ്ടുപേരുടെയും ജീവൻ മാത്രം ബാക്കിയാക്കി. https://youtu.be/JfZviNp7O9I

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in