Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ന് ചതിയുടെ ദിനം; മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തതിന് സമാനമായി അനിൽ ആന്‍റണി ബിജെപിയിൽ ചേർന്നതിനെ കാണാം; കെ സുധാകരന്‍ എംപി

ഇന്ന് ചതിയുടെ ദിനം; മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തതിന് സമാനമായി അനിൽ ആന്‍റണി ബിജെപിയിൽ ചേർന്നതിനെ കാണാം; കെ സുധാകരന്‍ എംപി
കൊച്ചി: മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തതിന് സമാനമായി അനിൽ ആന്‍റണി ബിജെപിയിൽ ചേർന്നതിനെ കാണാമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ.സുധാകരൻ . ചതിയുടെ ദിവസമാണിന്ന്, അനിൽ ആന്‍റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും ഒറ്റിക്കൊടുത്തു. എകെ ആന്‍റണിയുടെ മകനെന്നതിന് അപ്പുറം അനിൽ ആന്‍റണി കോൺഗ്രസിൽ ആരുമല്ല. കോൺഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയവരാരും പാർട്ടി വിട്ട് പോയിട്ടില്ല. പാർട്ടിക്ക് വേണ്ടി വിയർപ്പ് പൊഴിക്കാത്തയാളാണ് അനിൽ. ആന്‍റണിയുടെ മകനായതിനായതിനാലാണ് അയാൾ കോൺഗ്രസുകാരനെന്ന് നമ്മൾപോലും പറയുന്നത്. രാഷ്ട്രീയം വ്യക്തിഗതമാണ്. ഒരു കുടുംബത്തിൽ വ്യത്യസ്ത രാഷ്ട്രീയമുള്ളത് മുമ്പുമുണ്ടായിട്ടുണ്ട്. അനിൽ ബിജെപിയിൽ ചേർന്ന വിവരമറിഞ്ഞ് ആന്‍റണിയുമായി സംസാരിച്ചിരുന്നുവെന്നും മക്കളുടെ രാഷ്ട്രീയത്തിലിടപെടാറില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും സുധാകരൻ അങ്കമാലിയിൽ വ്യക്തമാക്കി.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in