കൊവിഡ് ചികിത്സയും സ്ത്രീകള്‍ക്ക് യാത്രയും സൗജന്യം, പാല്‍വിലയും കുറച്ചു ; തമിഴകത്തിന് ജനപ്രിയ പ്രഖ്യാപനങ്ങളുമായി സ്റ്റാലിന്‍
Jaihind TV News Report
Jaihind TV Web Desk
May 07, 2021
1 min read
•
Updated: June 09, 2026
ചെന്നൈ : തമിഴ്നാട്ടില്‍ അധികാരമേറ്റതിനു പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ.സര്‍ക്കാര്‍. സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്കെല്ലാം സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ സൗജന്യമാക്കി. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്രയും പാല്‍വില കുറയ്ക്കുകയും ചെയ്തു. രാവിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിനുശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടായത്.
തമിഴ്നാട് മുഖ്യമന്ത്രിയായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ഗിണ്ടിയിലെ രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്റ്റാലിന്റെ കൂടെ 33 മന്ത്രിമാരും അധികാരമേറ്റു. മറീനയിലെ അണ്ണാദുരൈ, കരുണാനിധി സമാധികളിലെത്തി മുഖ്യമന്ത്രിയും സഹമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് മന്ത്രിസഭയുടെ ആദ്യയോഗം നിയമസഭാ മന്ദിരത്തില്‍ നടക്കും. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം, മുന്‍ ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍, സമത്വമക്കള്‍ കക്ഷി നേതാവ് ശരത് കുമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10