Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സാലറി ചലഞ്ച് : വിസമ്മതപത്രം നൽകാത്ത ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

സാലറി ചലഞ്ച് : വിസമ്മതപത്രം നൽകാത്ത ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്
സാലറി ചലഞ്ചിൽ ജീവനക്കാരുടെ നിലപാടറിയിക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചു. വിസമ്മതപത്രം നൽകാത്ത ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ഗഡുക്കളായി സർക്കാർ ഈടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. കാലാവധി അവസാനിച്ചതോടെ ഇതുവരേയും വിസമ്മതമറിയിക്കാത്തവർ സാലറി ചാലഞ്ചിൽ പങ്കെടുക്കുന്നതായി കണക്കാക്കും. ഇവരുടെ ഒരുമാസത്തെ ശമ്പളം പത്ത് ഗഡുക്കളായി ദുരിതാശ്വാസ നിധിയിലേക്ക് ഈടാക്കും. അതേസമയം 4439 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ 698 ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കെടുക്കുന്നതിന് വിസമ്മതം അറിയിച്ചിട്ടുണ്ട്. സാലറി ചാലഞ്ചിൽ നിന്ന് വിട്ടുനിൽക്കുന്നവർക്ക് താൽപര്യമെങ്കിൽ വീണ്ടും അവസരമൊരുക്കും. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ സംഭാവന നൽകാൻ നിർബന്ധിക്കില്ല. പെൻഷൻകാർക്കും സമ്മതപത്രമുണ്ടാകും. ഏഴ് സംഘടനകൾ സമ്മതമറിയിച്ചതായും ചിലർ വിസമ്മതമറിയിച്ചതായും ധനമന്ത്രി വ്യക്തമാക്കി. എന്നാൽ 40 ശതമാനത്തോളം സർക്കാർ ജീവനക്കാർ സാലറി ചാലഞ്ചിൽ വിസമ്മതമറിയിച്ചതായാണ് വിവരം.   https://youtu.be/Z-mdfJOvaZ4

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in