Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃശ്ശൂർ പൂരം: പ്രതിസന്ധി അയയുന്നു, വെടിക്കെട്ട് ഉടൻ

തൃശ്ശൂർ പൂരം:  പ്രതിസന്ധി അയയുന്നു, വെടിക്കെട്ട് ഉടൻ
തൃശ്ശൂർ: പൂര നഗരിയിൽ പ്രതിസന്ധി. പുലർച്ചെ മൂന്നരയ്ക്ക് നടത്തേണ്ട വെടിക്കെട്ട്  വൈകുന്നു. ഇന്നലെ പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചൊല്ലിയാണ് തൃശ്ശൂർ പൂരത്തിൽ പ്രതിസന്ധിയുണ്ടായത്. പോലീസുമായുള്ള തർക്കത്തെ തുടർന്ന് തിരുവമ്പാടി ദേവസ്വം പൂരം നിർത്തി വയ്ക്കുകയായിരുന്നു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്തിയതാണ്  അസാധാരണ പ്രതിസന്ധിക്ക് പൂരനഗരി സാക്ഷ്യം വഹിച്ചത്. തിരുവമ്പാടി ദേവസ്വം നിലപാട് കടുപ്പിച്ചതോടെ, മൂന്നരയ്ക്ക് നിശ്ചയിച്ച പൂരം വെടിക്കെട്ട് മുടങ്ങി.  മഠത്തിൽ വരവ് പാതിയിൽ നിർത്തിവച്ചു. അലങ്കാര പന്തലിലെ ലൈറ്റ് ഉൾപ്പെടെ അണച്ചായിരുന്നു തിരുവമ്പാടിയുടെ പ്രതിഷേധം. പൂര പറമ്പിൽ പോലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു. വെടിക്കെട്ട് വൈകുന്നതിൽ പൂരപ്രേമികളും പ്രതിഷേധത്തിലാണ്. സ്വരാജ് റൗണ്ടിലേക്ക് ഉള്ള എല്ലാ വഴികളും അടച്ച് ആളുകളെ തടഞ്ഞു എന്നും തിരുവമ്പാടി ആരോപിക്കുന്നു. തുടർന്ന് ജില്ലാ ഭരണകൂടം ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയതോടെ  വെടിക്കെട്ടിലെ പ്രതിസന്ധി അയയുന്നു.  അൽപസമയത്തിനുള്ളിൽ വെടിക്കെട്ട് നടത്തുമെന്ന് പാറമേക്കാവ് അറിയിച്ചു. വെടിക്കെട്ട് നടത്താനുള്ള ഒരുക്കങ്ങൾ തിരുവമ്പാടിയും തുടങ്ങി.എന്നാല്‍ പ്രതിസന്ധിയുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ആളുകൾ തിരികെ മടങ്ങി തുടങ്ങി.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in