Logo
Thu, Jun 18, 2026 • 07:43 AM
LIVE TV
Watch

No business videos available

No Middle East videos available

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബർ 4 മുതല്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 30, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബർ 4 മുതല്‍
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിന് ഒക്ടോബർ 4 ന് തുടക്കമാകും.  24 ദിവസം സഭ ചേര്‍ന്നതിനുശേഷം നവംബര്‍ 12-ാം തീയതി അവസാനിക്കും. 19 ദിവസം നിയമനിര്‍മാണ കാര്യത്തിനും 4 ദിവസം അനൗദ്യോഗിക കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ഥനകളുടെ പരിഗണനയ്ക്കുമാണ് നീക്കിവെച്ചിരിക്കുന്നത്. കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് ബിൽ, കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ബില്‍, കേരള പബ്ലിക് ഹെല്‍ത്ത് ബില്‍, കേരള സംസ്ഥാന മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ബില്‍, കേരള ധാതുക്കള്‍ (അവകാശങ്ങള്‍ നിക്ഷിപ്തമാക്കല്‍) ബില്‍, കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ (ഭേദഗതി) ബില്‍, വിവിധ സര്‍വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനായുള്ള ബില്ലുകൾ തുടങ്ങിയവയാണ് സഭ പരിഗണിക്കാനിരിക്കുന്ന പ്രധാനപ്പെട്ട ബില്ലുകള്‍. ഒക്ടോബര്‍ 4, 5 തീയതികളില്‍ 2021ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍, 2021ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, 2021ലെ കേരള നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബില്‍, 2021ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, 2021ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍, 2021ലെ കേരള പൊതുവില്‍പന നികുതി (ഭേദഗതി) ബില്‍, 2021ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബില്‍ തുടങ്ങിയവ പരിഗണിക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10