Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ആരോഗ്യവാൻ; പരിശോധന റിപ്പോർട്ട് കളക്ടർക്ക് കൈമാറി

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ആരോഗ്യവാൻ; പരിശോധന റിപ്പോർട്ട് കളക്ടർക്ക് കൈമാറി
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ആരോഗ്യവാൻ. മദപ്പാടിന്‍റെ ലക്ഷണമോ ശരീരത്തിൽ മുറിവുകളോ ഇല്ല. ആനയുടെ ആരോഗ്യക്ഷമതാ പരിശോധനയുടെ റിപ്പോർട്ട് കളക്ടർക്ക് കൈമാറി.  മൂന്ന് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ആനയെ പരിശോധിച്ചത്. പൂരം വിളംബര ചടങ്ങില്‍ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ കളക്ടർ തീരുമാനമെടുക്കും. പൂരത്തിന് ആനകളെ വിട്ടുനല്‍കുമെന്ന് ആന ഉടമകളും വ്യക്തമാക്കിയിട്ടുണ്ട്. മറ്റന്നാളാണ് തൃശൂര്‍ പൂരം. ഇന്ന് വൈകിട്ട് സാമ്പിൾ വെടിക്കെട്ട് നടക്കും. കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ ഒന്നരമണിക്കൂര്‍ നേരം തൃശൂര്‍ പൂരം വിളംബര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാമെന്ന് ജില്ലാ കലക്ടര്‍ക്ക് നിയമോപദേശം ലഭിച്ചു. ജില്ലാ മോണിറ്ററിങ് കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്തു. ആനയുടെ ഫിറ്റ്നസ് ഉറപ്പാക്കിയാല്‍ പൂര വിളംബര ചടങ്ങില്‍ പങ്കെടുക്കാം. നിലവില്‍, ആനയ്ക്കു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുള്ളതിനാല്‍ പുതിയ ഫിറ്റ്നസ് പരിശോധന വെറും സാങ്കേതികത്വം മാത്രമാകും. ആനയെ കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവരില്ല. നഗരത്തില്‍ നിന്ന് എഴുന്നള്ളിച്ച് വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിക്കും. തെക്കേഗോപുര കവാടം തുറന്ന ശേഷം മടങ്ങും. ആനയുടെ അടുത്ത് ആളുകളെ നിര്‍ത്തില്ല

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in