Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അങ്കത്തട്ടിൽ വമ്പന്മാർ; പത്രിക പിൻവലിക്കൽ പൂർത്തിയായി, കേരളത്തിൽ ഇനി വോട്ടുപൂരം!

അങ്കത്തട്ടിൽ വമ്പന്മാർ; പത്രിക പിൻവലിക്കൽ പൂർത്തിയായി, കേരളത്തിൽ ഇനി വോട്ടുപൂരം!
 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം പൂര്‍ണമായി തെളിഞ്ഞിരിക്കുകയാണ്. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ സ്ഥാനാർഥികളുടെ അന്തിമ പട്ടികയും ചിഹ്നങ്ങളും വ്യക്തമായി.പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിച്ചതോടെയാണ് സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലെയും മത്സരരംഗം വ്യക്തമായത്.

എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികൾക്ക് പുറമെ, വിവിധ മുന്നണികളുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിച്ചു.അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന് തെങ്ങിൻ തോട്ടമാണ് ചിഹ്നമായി ലഭിച്ചത്.ബേപ്പൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അൻവറിന്‍റെ നാലു അപരന്മാർ പത്രിക പിൻവലിക്കാത്തത് ശ്രദ്ധേയമായി. അൻവറിന് ഗ്യാസ് സിലിണ്ടർ ചിഹ്നം അനുവദിച്ചു.

തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫിന്‍റെ സി.എം.പി സ്ഥാനാർത്ഥി സി.പി. ജോണിന് കപ്പലും, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സുധീര്‍ കരമനയ്ക്ക് ക്യാമറയും ചിഹ്നമായി ലഭിച്ചു.പാലക്കാട്ടെ എൻ.എം.ആർ. റസാഖിന് കുടം, തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദന് ഗ്യാസ് സിലിണ്ടർ, കോവളത്തിൽ ഭഗത് റൂഫസിന് മുന്തിരി, പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോൾ എന്നിവയാണ് ചിഹ്നങ്ങൾ.ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി ചിത്രം പൂര്‍ണമായി സജ്ജമായി. ഇനി സംസ്ഥാനത്തിന്റെ ശ്രദ്ധ മുഴുവൻ പ്രചാരണരംഗത്തേക്ക് മാറുകയാണ്.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in