Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.എസ്‌. ഹരിഹരന്‍റെ വീടിനു നേരെ സ്ഫോടന വസ്തു എറിഞ്ഞ സംഭവം; മൂന്ന് പേർക്കെതിരെ കേസ്

കെ.എസ്‌. ഹരിഹരന്‍റെ വീടിനു നേരെ സ്ഫോടന വസ്തു എറിഞ്ഞ സംഭവം; മൂന്ന് പേർക്കെതിരെ കേസ്
  കോഴിക്കോട്: ആർഎംപി നേതാവ് കെ എസ്‌ ഹരിഹരന്‍റെ വീടിനു നേരെ സ്ഫോടന വസ്തു എറിഞ്ഞ സംഭവത്തില്‍ മൂന്ന് പേർക്കെതിരെ  കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് കേസ്. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് 3, 5 വകുപ്പുകൾ പ്രകാരം ആണ് കേസ്. വിവരങ്ങള്‍ പോലീസ് ഇതുവരെയായും പുറത്തുവിട്ടിട്ടില്ല. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മാരകമായ സ്ഫോടക വസ്തു അല്ല ഉപയോഗിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വീടിനു സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
ഇന്നലെ രാത്രി 8.15ഓടെയാണ് ഹരിഹരന്‍റെ വീടിന് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ സംഘമാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് വിവരം. ഇന്നലെ വടകരയില്‍ നടന്ന പരിപാടിയില്‍ ഹരിഹരന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in