Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മഹാത്മാഗാന്ധിയെ എതിർത്ത ചരിത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കും ആർ.എസ്.എസ്സിനുമുള്ളതെന്ന് രമേശ് ചെന്നിത്തല

മഹാത്മാഗാന്ധിയെ എതിർത്ത ചരിത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കും ആർ.എസ്.എസ്സിനുമുള്ളതെന്ന് രമേശ് ചെന്നിത്തല
മഹാത്മാഗാന്ധിയെ എതിർത്ത ചരിത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കും ആർ.എസ്.എസ്സിനുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയുടെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. നമ്മുടെ രാജ്യത്തെ സ്വാതന്ത്രത്തിലേക്ക് നയിച്ച ഐശര്യത്തിന്‍റെ പ്രതീകമാണ് ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു. രാവിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയ പരിസരത്ത് നിന്നും ആരംഭിച്ച എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി സ്മൃതി യാത്രയിലുടനീളം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അണിചേർന്നു. എറണാകുളം ഗാന്ധി സ്ക്വയറിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രതിപക്ഷ നേതാവും നേതാക്കളും പുഷ്പർച്ചന നടത്തി. ശേഷം പ്രയാണം തുടർന്ന യാത്ര രാജേന്ദ്ര മൈതാനത്ത് സമാപിച്ചു. തുടർന്ന് നടന്ന സമാപന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയെ എതിർത്ത ചരിത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കും ആർ.എസ്.എസ്സിനുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ എംപി, ആർ.എസ്.പി.നേതാവ് എൻ കെ പ്രേമചന്ദ്രൻ എം പി, ഹൈബി ഈഡൻ, കെപിസിസി വൈസ് പ്രസിഡന്‍റ് വിഡി സതീശൻ എംഎൽഎ, ഡിസിസി പ്രസിഡന്‍റും എറണാകുളം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ ടി ജെ വിനോദ്, മുൻ എംപി കെ വി തോമസ്, മുൻ മന്ത്രിമാരായ കെ ബാബു, ഡൊമനിക്ക് പ്രസന്‍റേഷൻ, എംഎൽഎമാരായ പിടി തോമസ്, അൻവർ സാദത്ത്, റോജി എം ജോൺ, മേയർ സൗമിനി ജെയിൻ തുടങ്ങിയവർ സമാപന പൊതുസമ്മേളനത്തിൽ സംസാരിച്ചു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in