ബിജെപിക്ക് അനുകൂലമായി ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നെന്ന ആരോപണം ഗൗരവമുള്ളത്; ജോയിന്‍റ് പാർലമെന്‍റ് കമ്മിറ്റി അന്വേഷിക്കണമെന്ന് അജയ് മാക്കന്‍
Jaihind TV News Report
Jaihind TV Web Desk
August 16, 2020
1 min read
•
Updated: June 10, 2026
ബിജെപിക്ക് അനുകൂലമായി ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നെന്ന ആരോപണം അതീവ ഗൗരവമുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍. വിഷയത്തില്‍ ജോയിന്‍റ് പാർലമെന്‍റ് കമ്മിറ്റി വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി നേതാക്കളുടെ വിധ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ മുൻപും പരാതികൾ നൽകിയിട്ടുണ്ട്. അതിൽ ഒരു നടപടിയും ഫേസ്ബുക്കിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും ബിജെപി, ആര്‍എസ്എസ് നിയന്ത്രണത്തിലെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു. ഫേസ്ബുക്കും വാട്‌സ്ആപ്പും വഴി വിദ്വേഷവും വ്യാജവാര്‍ത്തയും പ്രചരിപ്പിക്കുകയാണ്. വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ബിജെപി നേതാക്കളുടെ വിദ്വേഷംപരത്തുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് ഇന്ത്യ കണ്ടില്ലെന്നു നടിച്ചതായി അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാർത്തയെ ഉദ്ധരിച്ചായിരുന്നു നേതാക്കളുടെ പ്രതികരണം. ഫേസ്ബുക്കിന്‍റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍ അങ്കി ദാസാണ് ബിജെപി നേതാക്കളുടെ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ക്കെതിരെ നടപടി വേണ്ടെന്നു പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഫേസ്ബുക്കിന്‍റെ നിയമങ്ങള്‍ പാലിക്കപ്പെടുകയായിരുന്നെങ്കില്‍ കുറഞ്ഞത് നാല് ബിജെപി നേതാക്കള്‍ക്കും ഗ്രൂപ്പുകള്‍ക്കും എതിരെ നടപടി എടുക്കേണ്ട അവസരമുണ്ടായിരുന്നു. എന്നാല്‍ കമ്പനിയുടെ ഇന്ത്യയിലെ ഒരു മേധാവി അതു വേണ്ടെന്നു പറഞ്ഞ് എതിര്‍ക്കുകയായിരുന്നു എന്നും റിപ്പോർട്ടില്‍ പറയുന്നു.
https://www.facebook.com/JaihindNewsChannel/videos/710711962815735
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10