Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അധ്യാപികമാരെ അധിക്ഷേപിച്ച ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിനെതിരെ പൊലീസിന് പരാതി നൽകി

അധ്യാപികമാരെ അധിക്ഷേപിച്ച ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിനെതിരെ പൊലീസിന് പരാതി നൽകി
ധനുവച്ചപുരം എൻ.എസ്‌.എസ്‌ കോളേജിലെ അധ്യാപികമാരെ അധിക്ഷേപിച്ച് സംസാരിച്ച ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ്.സുരേഷിന് എതിരെ അധ്യാപികമാർ പൊലീസിന് പരാതി നൽകി. ഇതു സംബന്ധിച്ച വാർത്ത ജയ്ഹിന്ദ് ടിവിയാണ് പുറത്ത് വിട്ടത്. ഈ സ്ത്രീവിരുദ്ധ പരാമർശത്തിന് എതിരെയാണ് പ്രതിഷേധം ശക്തമാക്കുന്നത്. കോളജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട പ്രതിഷേധ യോഗത്തിലാണ് അധ്യാപികമാർ ദുർനടത്തിപ്പുകാരും വെപ്പാട്ടികളുമാണെന്നാണ് സുരേഷ് പറഞ്ഞത്. ഇതിന് എതിരെ കോളേജിലെ അധ്യാപികമാർ പാറശാല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രമണി പി.നായരും ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന് പരാതി നൽകി. കോളേജ് മാനേജ്മെന്‍റും അധ്യാപികമാർക്ക് ഒപ്പമാണ്. അനാശാസ്യവും ആഭാസവുമാണ് അധ്യാപികമാർ കോളേജിൽ നടത്തുന്ന എന്ന പരാമർശം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്‍റിന് എതിരെ നടപടി വേണമെന്ന ആവശ്യം പൊതുസമൂഹത്തിൽ ശക്തമാകുകയാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in