ടി20 ലോകകപ്പ്: വാങ്കഡെയില്‍ നാളെ ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം; മഴ വില്ലനായാല്‍ ഇന്ത്യ പുറത്ത്
Jaihind TV News Report
Jaihind TV Web Desk
March 04, 2026
1 min read
•
Updated: June 04, 2026
മുംബൈ: ടി20 ലോകകപ്പിന്റെ ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യ നാളെ കരുത്തരാരായ ഇംഗ്ലണ്ടിനെ നേരിടും. മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയമാണ് ആവേശകരമായ പോരാട്ടത്തിന് വേദിയാകുന്നത്. സൂപ്പര്‍ 8 ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവും സെമിയിലേക്ക് ടിക്കറ്റെടുത്തത്. എന്നാല്‍, മത്സരദിവസം മഴ ഭീഷണി നിലനില്‍ക്കുന്നത് ഇന്ത്യന്‍ ആരാധകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
മത്സരം മഴ മൂലം തടസ്സപ്പെട്ടാല്‍ ഐസിസി റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ച കളി നടന്നില്ലെങ്കില്‍ വെള്ളിയാഴ്ച മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. കുറഞ്ഞത് അഞ്ച് ഓവര്‍ മത്സരമെങ്കിലും നടത്താനായി വ്യാഴാഴ്ച 90 മിനിറ്റും വെള്ളിയാഴ്ച 120 മിനിറ്റും അധിക സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് ദിവസവും കളി നടന്നില്ലെങ്കില്‍ സൂപ്പര്‍ 8 പോയിന്റ് പട്ടികയിലെ സ്ഥാനമനുസരിച്ചാകും വിജയികളെ തീരുമാനിക്കുക.
ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അനുകൂലമല്ല. സൂപ്പര്‍ 8-ല്‍ മൂന്ന് വിജയങ്ങളോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമിയിലെത്തിയത്. എന്നാല്‍ ഇന്ത്യ രണ്ട് വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ്. മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇംഗ്ലണ്ട് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. സമാനമായി കൊല്‍ക്കത്തയില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക - ന്യൂസിലന്‍ഡ് മത്സരവും ഉപേക്ഷിക്കപ്പെട്ടാല്‍ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10