Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജയില്‍ ചട്ടലംഘനം; ടി.പി കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ ജയില്‍‌ മാറ്റും : ഋഷിരാജ് സിംഗ്

ജയില്‍ ചട്ടലംഘനം; ടി.പി കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ ജയില്‍‌ മാറ്റും : ഋഷിരാജ് സിംഗ്
Rishiraj-Singh ജയിലുകളിൽ ചട്ടലംഘനം നടത്തിയ ടി.പി കേസിലെ കുറ്റവാളികളുൾപ്പടെയുള്ളവരെ ജയിൽ മാറ്റുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ജയിലിൽ കാര്യങ്ങൾ നടത്തുന്ന കാലം കഴിഞ്ഞെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. കണ്ണൂർ- വിയ്യൂർ ജയിലുകളിലെ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്. ഇന്ന് പുലർച്ചെ കണ്ണൂരിലും വിയ്യൂരിലും നടത്തിയ റെയ്ഡിൽ സ്മാർട്ട് ഫോണുകളുൾപ്പെടെ തടവുകാരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ടി.പി കേസ് പ്രതിയായ ഷാഫിയുടെ പക്കല്‍നിന്ന് 2 സിമ്മോടു കൂടിയ 2 മൊബൈൽ ഫോണും, കൊടി സുനിയുടെ പക്കല്‍നിന്ന് സിമ്മില്ലാത്ത മൊബൈൽ ഫോണ്‍ ഉൾപ്പെടെ 7 ഫോണുകളും ലഹരി വസ്തുക്കളും പിടിച്ചെടുത്ത സാഹചര്യത്തിലാണ് ജയിലുകളിൽ പരിശോധന ശക്തമാക്കാൻ തീരുമാനിച്ചതെന്നും പ്രതികളെ മറ്റ് ജയിലുകളിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നും ഋഷിരാജ് സിംഗ് വിയ്യൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തെ കൂടുതൽ ജയിലുകളിൽ വീഡിയോ കോൺഫറൻസിംഗ് സംവിധാനം ഏർപ്പെടുത്തും. വിചാരണയ്ക്കുവേണ്ടി പ്രതികൾ പുറത്തുപോകുന്നത് കൊണ്ടാണ് പലപ്പോഴും ഇത്തരത്തിൽ സാധനങ്ങൾ ജയിലിനകത്തേക്ക് എത്തുന്നത്. എല്ലാ മാസവും 15 ജയിലുകളില്‍ വീതം പരിശോധന നടത്തും. ഇത്തവണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവില്ല എന്നും തുടർന്ന് ഇത്തരം ചട്ടലംഘനങ്ങൾ ഉണ്ടായാല്‍ കർശന നടപടിയുണ്ടാകുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in